Recent-Post

1000 കോടിക്ക് ഗുണ്ടാ പിരിവ്; അഞ്ചുപേർക്കെതിരെ കേസ്



കണ്ണൂർ: വാഹന പരിശോധന നടത്തുകയായിരുന്ന ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെ 1000 കോടിക്ക് ഗുണ്ടാ പിരിവിവെന്ന് പറഞ്ഞ് അപമാനിച്ച അഞ്ചു പേർക്കെതിരെ കേസ്. രണ്ടു പേർ പിടിയിലായി. പാതിരിയാട് ചേരിക്കമ്പനിക്ക് സമീപത്തെ നബീൽ (26), മൊകേരിയിലെ സായൂജ്(26) എന്നിവരെയാണ് പിണറായി പോലീസ് പിടികൂടിയത്. 



വാഹന പരിശോധന നടത്തുകയായിരുന്ന മട്ടന്നൂർ ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെയാണ് ഗുണ്ടാ പിരിവുകാർ എന്ന് വിളിച്ചത്. തുടർന്ന് എൻഫോഴ്സ്മെൻറ് സംഘം പിണറായി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് എഎം.വി.ഐ.സനലിൻ്റെ പരാതിയിൽ കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments