നിലയ്ക്കൽ: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. തമിഴ്നാട് മൈലാടുന്നു ജില്ലയിലെ മായാരത്തുനിന്നുള്ള തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്. പത്തനംതിട്ട ഇലവുങ്കലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കൽ എണ്ണമേലി റോഡിൽ മൂന്നാം വളവിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. വളവുതിരിയുന്നതിലെ നിയന്ത്രണം വിട്ട ബസ് ഒരുവശത്തേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് കുട്ടികളും വയോധികയും ഉൾപ്പെടെ 61 പേരാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട ജനറൽ ആശുപ്രതിയിലേക്കും മാകൊണ്ടുപോയി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.