യുപിഐ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ചില പണമിടപാടുകൾക്ക് ഏപ്രിൽ മുതൽ നിരക്കേർപ്പെടുത്തി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് നടത്തുന്ന 2,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾക്കാണ് 'പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്‌സ് (PPI)' ഫീസ് നിർദ്ദേശിച്ചു കൊണ്ടുള്ള സർക്കുലർ എൻപിസിഐ പുറത്തിറക്കിയത്.
പുതിയ തീരുമാനത്തിന്റെ ഭാഗമായി പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസിസ് പോയിന്റ് വാലറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരുമെന്നാണ് വിവരം. വ്യക്തികൾ പരസ്പരമോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ (ഒരു ബാങ്കും പ്രീപെയ്ഡ് വാലറ്റും തമ്മിലുള്ള വ്യക്തി- വ്യക്തി ഇടപാടുകൾ, വ്യക്തി- വ്യാപാരി ഇടപാടുകൾ) ചാർജ് ഈടാക്കില്ല.
ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, ബില്ലുകൾ പോലുള്ള യൂട്ടിലിറ്റികൾ/ പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റ് പോലുള്ള സേവനങ്ങൾക്ക് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റെയിൽവേ, ഇൻഷുറൻസ് പോലുള്ള പ്രവർത്തനങ്ങൾക്ക് 1 ശതമാനവുമാണ് ഇന്റർചേഞ്ച് നിരക്ക്. സെപ്തംബർ 30 ന് മുമ്പ് ഇതു സംബന്ധിച്ച റിവ്യൂ നടത്തുമെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഈ നിരക്കിന്റെ ബാധ്യത ഫലത്തിൽ ഉപയോക്താക്കൾക്കു മേൽ തന്നെ എത്തപ്പെടുമെന്നു വാദിക്കുന്നവർ ഏറെയുണ്ട്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകൾക്കും ഈ നടപടി തിരിച്ചടിയാകും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.