Recent-Post

റോഡ് പണി, കുടിവെള്ള പദ്ധതി എന്നിവയിലെ അഴിമതി; സായാഹ്നധർണ നടത്തി

 



നെടുമങ്ങാട്: മുക്കോല - പൂവത്തൂർ റോഡിന്റെ പണിയിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കുക, കുട്ടൻ കോളനിയിൽ 2016ൽ ബി.ജെ.പി സ്ഥാപിച്ച കുടിവെളള പദ്ധതി നവീകരണത്തിന്റെ പേരിൽ അഴിമതി നടത്തി കുടിവെളളം മുട്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി മുക്കോല ജംഗ്ഷനിൽ ബിജെപി പേരയത്തുകോണം ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച സായാഹ്നധർണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം എഴുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.



ബൂത്ത് പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ സുനിലാൽ, കുറക്കോട് ബിനു, സജു പരിയാരം, ഏരിയ പ്രസിഡന്റ് മിഥുൻ സുരേഷ്, ഏരിയ ജനറൽ സെക്രട്ടറി കനകരാജ്, ഏരിയ ഭാരവാഹികളായ സുരേഷ് ചെല്ലാംകോട്, അനിൽ രാഘവൻ, ശശി മുക്കോല, പൂവത്തൂർ ജയൻ, അജി അരശുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments