Recent-Post

എംസി റോഡിൽ വട്ടപ്പാറയ്ക്ക് സമീപം നടന്ന അപകടത്തിൽ യുവാവ് മരണപ്പെട്ടു





വട്ടപ്പാറ: എംസി റോഡിൽ വട്ടപ്പാറയ്ക്ക് സമീപം നടന്ന അപകടത്തിൽ യുവാവ് മരണപ്പെട്ടു. വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ രാധ ദമ്പതികളുടെ മകൻ ബിജു (33) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വേറ്റിനാട് പതിനാറാംകല്ല് സ്വദേശി വിഷണു ഗുരുതരമായി പരിക്കേറ്റു. വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.




മുന്നിലൂടെ പോവുകയായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണത്തെവിട്ട് മറിയുകയും പിറകെ വന്ന പിക്കപ്പ് വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ബിജു. ഭാര്യ നിമിഷ സതീഷ്, മകൻ ത്രിലോക് ബിജു.

Post a Comment

0 Comments