Recent-Post

കേരളോത്സവം, ബാലകലോത്സവം എന്നിവയിൽ മത്സരിച്ച് വിജയികളായവർക്ക് സമ്മാനദാനവും ആദരവും മന്ത്രി ഉദ്ഘാടനം ചെയ്തു

 



നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ സംഘടിപ്പിച്ച കേരളോത്സവം, ബാലകലോത്സവം എന്നിവയിൽ മത്സരിച്ച് വിജയികളായവർക്ക് സമ്മാനദാനവും വിവിധ അഖലകളിലെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് ജേതാക്കൾക്ക് ആദരവും നൽകി. നെടുമങ്ങാട് ഠൗൺ ഹാളിൽ നടന്ന ചടങ്ങ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു.



പ്രശസ്ത സിനിമ സീരിയൽ താരം അനീഷ് വെഞ്ഞാറമ്മൂട് മുഖ്യാതിഥിയായി. ജനപ്രതിനിധികൾ സാംസ്കാരിക പ്രമുഖർ, കലാ-കായിക പങ്കെടുത്തു. മാധ്യമ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.


Post a Comment

0 Comments