Recent-Post

"സ്കൂൾ കാലാവസ്ഥ കേന്ദ്രം" പദ്ധതിക്ക് തുടക്കമായി




നെടുമങ്ങാട്: കാലാവസ്ഥയിലെ ചാഞ്ചാട്ടങ്ങൾ പഠിക്കാനും അതിനെ ശാസ്ത്രീയമായ കാഴ്ചപ്പാടോടെ നിരീക്ഷിക്കാനും, അപഗ്രഥിക്കാനും "സ്കൂൾ കാലാവസ്ഥ കേന്ദ്രം" പദ്ധതിക്ക് തുടക്കമായി. ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി നെടുമങ്ങാട് സ്കൂളിലാണ് തുടക്കമായത്. ഈ കാലാവസ്ഥ കേന്ദ്രത്തിലൂടെ പ്രദേശത്തെ സൂക്ഷ്മ കാലാവസ്ഥയെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സമഗ്രശിക്ഷാ കേരളമാണ് വെതർ സ്റ്റേഷൻ ഒരുക്കിയത്. വെതർ സ്റ്റേഷന്റെ ഉദ്ഘടാനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ്‌ ശ്രീജ നിർവഹിച്ചു.



മഴയുടെ തോത് അളക്കുന്നതിനുള്ള മഴ മാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്റർ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള വെറ്റ് & ഡ്രൈ ബൾബ് ഹൈഗ്രോമീറ്റർ, കാറ്റിന്റെ ദിശയറിയാൻ വിൻഡ് വൈൻ, കാറ്റിന്റെ വേഗത മനസ്സിലാക്കാൻ കപ്പ് കൌണ്ടർ അനിമോമീറ്റർ തുടങ്ങിയ കാലാവസ്ഥ ഉപകരണങ്ങളാണ് വെതർ സ്റ്റേഷനിൽ സ്ഥാപിച്ചത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിലെ ദിനാവസ്ഥയും, കാലാവസ്ഥ വ്യതിയാനങ്ങളും ഇ-സ്കൂൾ വെതർ സ്റ്റേഷൻ വഴി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.


ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു. സൗമ്യ സി എസ് (BPC BRC നെടുമങ്ങാട്) പദ്ധതി വിശദീകരണം നടത്തി. എം എസ് സുരേഷ് ഐഎസ് ആർ ഓ, എൽ പി എസ് സി അസ്സോസിയേറ്റ് ഡയറക്ടർ മുഖ്യ പ്രഭാഷണം നടത്തി. വെതർ സ്റ്റേഷന്റെ സമഗ്ര വിശദീകരണം സ്കൂൾ പ്രിൻസിപ്പൾ നിതാ നായർ നിർവഹിച്ചു. nagarasabha വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപെഴ്സൺ വസന്തകുമാരി, ഹരികേശൻ, സതീശൻ, കെ.സി സാനു മോഹൻ, പി.വി. റെജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ലാൽ കുമാർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments