Recent-Post

പരിയാരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു; അധികൃതർ നടപടിയെടുക്കുന്നില്ല എന്ന് പരാതി



പരിയാരം: നിത്യേന നിരവധിപേർ കുളിക്കാനും തുണി കഴുകാനും ഉപയോഗിക്കുന്ന നെടുമങ്ങാട് നഗരസഭയിൽ പരിയാരം വാർഡിലെ കൈത്തോടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവ്. രാത്രി ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് റോഡ് വക്കിലെ ഓടയിൽ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് പല തവണ ആവർത്തിച്ചിട്ടും നാട്ടുകാരുടെ പരാതി മുഖവിലക്കെടുക്കാൻ നഗരസഭ അധികൃതർ തയ്യാറാകുന്നില്ല. ഓടയിൽ കൂടി ഒഴുകി എത്തുന്ന മാലിന്യം പതിക്കുന്നത് പരിയാരം കൈ തോടിലാണ്. ഇത് ചെന്നെത്തുന്നത് കിള്ളിയാറ്റിലും.




മുൻപ് മാലിന്യം തോടിൽ ഒഴുക്കി വിടുന്നതിന്റെ സിസിടിവി ദൃശ്യം ഉൾപ്പെടെ തെളിവ് നൽകി പോലീസിനും നഗരസഭക്കും പരിയാരം നിവാസികൾ പരാതി നൽകിയിരിന്നു. കഴിഞ്ഞ ദിവസം വീണ്ടും ജനങ്ങൾ തിങ്ങി പാർക്കുന്ന പരിയാരത്ത് കക്കുസ് മാലിന്യം ഒഴുക്കി വിട്ടു. ദുർഗന്ധം അസഹനീയമായതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യുള്ള വഴി യാത്രക്കാർ മൂക്ക് പൊത്തി നടക്കുകയാണ്. തോട്ടിലെ വെള്ളം മലിനമായി ഉപയോഗശൂന്യമായി മാറി.


കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കാത്തത്തിൽ ബിജെപി പരിയാരം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധയോഗം ബിഎംഎസ് മേഖല പ്രസിഡന്റ് ജെ അജികുമാർ ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡണ്ട് മിഥുൻ സുരേഷ് ഏരിയ ജനറൽ സെക്രട്ടറി കനകരാജ്, മണ്ഡലം ട്രഷറർ പരിയാരം സജു, രാജദാസ്,ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments