നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻക്രമക്കേട്. നെടുമങ്ങാട് കെഎസ്ആർടിസിയിലേക്ക് എത്തിച്ച ഡീസലിലാണ് ക്രമക്കേട് കണ്ടെത്തിയത്. 15000 ലിറ്റർ ഡീസൽ കൊണ്ട് വന്നതായി ബില്ലിൽ കാണിച്ചിരുന്നു. എന്നാൽ അളവിൽ 14000 ലിറ്റർ ഡീസൽ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. 1000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇങ്ങനെ സംഭവിക്കുന്നുവെന്നും മൈലേജില്ല എന്ന കാരണം പറഞ്ഞ് ഡ്രൈവറുടെയും മെക്കാനിക്കിന്റെയും മേൽ പഴിചാരാറാണ് പതിവെന്ന് ജീവനക്കാർ പറയുന്നു. മാസങ്ങളായി വൻ അഴിമതിയാണ് നടന്നതെന്നും കെഎസ്ആർടിസി ജീവനക്കാരും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ അടുത്ത ടാങ്കറിൽ 1000 ലിറ്റർ ഡീസൽ എത്തിക്കുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.