രാവിലെ ഒൻപത് മണി മുതൽ 12 മണി വരെയാണ് ഹാജരാകേണ്ടത്. വരുന്ന ആറ് ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണം. ചോദ്യംചെയ്യാൻ സമയം കുടുതൽ വേണമെങ്കിൽ അനുവദിക്കുമെന്നും കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലക്ഷ്മി ദീപ്തയ്ക്ക് ജാമ്യം അനുവദിച്ചത്.
വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. അരുവിക്കരയിലെ ഒരു അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു സീരിസിന്റെ ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.