Recent-Post

ജനദ്രോഹ ബജറ്റിനെതിരെ വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധം

 



വിതുര: സംസ്ഥാന ബജറ്റിലൂടെ സർക്കാർ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കുമെതിരെ കോണ്‍ഗ്രസ് ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. തേവിയോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചന്തമുക്ക് ജംഗ്ഷനിൽ സമാപിച്ചു.

ചന്തുക്കിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി അംഗം. എസ്. കുമാരപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം വി.അനിരുദ്ധൻ നായർ, ഐ. എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ഡി. അജയകുമാർ, പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, പഞ്ചായത്ത് അംഗം ജി.ഗിരീഷ്കുമാർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ ബി.എൽ. മോഹനൻ, ഒ.ശകുന്തള, സുരേഷ്കുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ വിതുര, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കുമാരി മഞ്ജുള തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Post a Comment

0 Comments