നെടുമങ്ങാട്: കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രദർശനവും പൊതുജനസമ്പർക്ക പരിപാടിയും ഫെബ്രുവരി 6 തിങ്കളാഴ്ച മുതൽ ആരംഭിക്കും. നെടുമങ്ങാട് പോലീസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാതല പൊതുജന സമ്പർക്ക പരിപാടി ഭക്ഷ്യ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷത വഹിക്കും. വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം കേരള- ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ(പി.ഐ.പി. & സി.ബി.സി) ഈ പളനിച്ചാമി ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളെ കുറിച്ചുള്ള ശില്പശാലകൾ, ക്ലാസുകൾ, ആസാദിക അമൃത് മഹോത്സവ് പ്രദർശനം, മത്സരങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, വി എസ് എസ് സി, ഹിന്ദുസ്ഥാൻ ലാറ്റക്സ്, നാഷണൽ ഓപ്പൺ സ്കൂൾ, സിഎംഎൽആർഇ, അനർട്ട്, ആഗ്രോ ഇൻഡസ്ട്രീസ്, ദൂരദർശൻ, ആകാശവാണി, ഫയർ & റെസ്‌ക്യൂ, ജില്ലാ ശുചിത്വമിഷൻ, കാർഷിക സർവകലാശാല, നാഷണൽ ആയുഷ് മിഷൻ, ഹോമിയോ, കുടുംബശ്രീ, ഐ സി ഡി എസ്, വനിതാ സംരക്ഷണം, പോസ്റ്റൽ, എക്സൈസ്, മിൽമ, ബി എസ് എൻ എൽ, തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, സൗജന്യ ആയുർവേദ, ഹോമിയോ, പ്രകൃതി, സിദ്ധ മെഡിക്കൽ ക്യാമ്പും, ഔഷധ വിതരണവും ഇതിന്റെ ഭാഗമായി നടത്തും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.