

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ശില്പശാലകള്, സെമിനാറുകള്‍, ക്ലാസ്സുകള്‍, ആസാദി കാ അമൃത മഹോത്സവ് പ്രദര്‍ശനം, മത്സരങ്ങള്‍, കലാ സാംസ്കാരിക പരിപാടികള്‍, വി.എസ്.എസ്.സി, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, നാഷണല്‍ ഓപ്പണ്‍ സ്കൂള്‍, സി.എം.എല്‍.ആര്.ഐ. അനര്‍ട്ട്, അഗ്രോ ഇന്‍ഡസ്ട്രീസ്, ദൂരദര്ശന്, ആകാശവാണി, ഫയര്‍ ആന്റ് റെസ്ക്യു, ജില്ലാ ശുചിത്വ മിഷന്, കാര്‍ഷിക സര്‍വ്വകലാശാല, നാഷണല്‍ ആയുഷ് മിഷന്, ഹോമിയോ, കുടുംബശ്രീ, ഐ.സി.ഡി.എസ്, വനിതാ സംരക്ഷണം, പോസ്റ്റല്‍, എക്സൈസ്, മില്‍മ, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ ആയുര്‍വേദ, ഹോമിയോ, പ്രകൃതി, സിദ്ധ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റി, കുടുംബശ്രീ ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസ് ഐ.സി.ഡി.എസ്, നെടുമങ്ങാട് അഡിഷണല്‍ പ്രോജക്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
.png)
ഉദ്ഘാടന സമ്മേളനത്തില്‍ നെടുമങ്ങാട് നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ, വൈസ് ചെയര്മാന് എസ്. രവീന്ദ്രന്, മറ്റ് നഗരസഭാ ജനപ്രതിനിധികള്‍, പി.ഐ.ബി. ആന്റ് സി.ബി.സി. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.