Recent-Post

സമ്പൂർണ ഭിന്നശേഷി സൗഹൃദ മണ്ഡലമാകാനൊരുങ്ങി വാമനപുരം മണ്ഡലം




വാമനപുരം: വാമനപുരം മണ്ഡലം സമ്പൂർണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ്റേയും ആരോഗ്യ വകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ അർഹരായ എല്ലാ ഭിന്നശേഷിക്കാർക്കും വിവിധ ആനുകൂല്യങ്ങൾക്ക് ആധാരമായിട്ടുള്ള യു.ഡി.ഐ.ഡി.കാർഡ് നൽകുന്നു.


കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, നന്ദിയോട് എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് പാലോട് വച്ചും വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, പനവൂർ, ആനാട് എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് പുല്ലമ്പാറ വച്ചും പ്രത്യേകം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചായിരിക്കും കാർഡുകൾ വിതരണം ചെയ്യുക.


ഇനിയും UDID കാർഡിനായി രജിസ്റ്റർ ചെയ്യാനുള്ളവർ ഈ മാസം ജനുവരി 10 നകം www.swavalambancard.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യുകയും ഓൺലൈൻ വഴി ലഭിക്കുന്ന എൻറോൾ നമ്പറുമായി ക്യാമ്പിൽ എത്തേണ്ടതുമാണ്. ക്യാമ്പിൻ്റെ സ്ഥലവും തീയതിയും പിന്നാലെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 120 1001 എന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ ഹെൽപ് ലൈൻ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഡി കെ മുരളി എംഎൽഎ അറിയിച്ചു.

Post a Comment

0 Comments