Recent-Post

പനവൂരിൽ ശൈശവ വിവാഹം നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു



 

പനവൂർ: പനവൂരിൽ ശൈശവ വിവാഹം നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പതിനാറു വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്തതിനാണ് പിതാവിനെ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് പനവൂര്‍ സ്വദേശികളായ അല്‍ അമീര്‍, അന്‍സര്‍ സാവത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരാണ്.



കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം. വീട്ടിൽപെൺകുട്ടിയുടെ വീട്ടിൽ വച്ച് അധികമാരും അറിയാതെ ബന്ധുക്കൾ മാത്രം പങ്കെടുത്താണ് വിവാഹം നടത്തിയത്. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് പീഡനക്കേസുകളില്‍ പ്രതിയായ അല്‍ അമീറാണ്. ഉസ്താദായ അന്‍സര്‍ സാവത്ത് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. പ്ലസ് ടുവിനു പഠിക്കുന്ന വിദ്യാർത്ഥിനി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നിർബന്ധിച്ചു വിവാഹം നടത്തിയതാണെന്നു കണ്ടെത്തിയത്.
 

പോലീസും ചൈൽഡ് കൗൺസിലിംഗ് സംഘവും പെൺകുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തന്നെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണെന്നു പെൺകുട്ടി സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിച്ച അൽ അമീർ നേരത്തെ ഈ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. 2021 ൽ ആയിരുന്നു സംഭവം. നാലുമാസം ഇയാൾ ജയിലിൽ ആയിരുന്നു. അതിനുശേഷമാണ് ഇയാൾ പെൺകുട്ടിയുടെ പിതാവിന്റെ അടുക്കലെത്തി തൻ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞ്, അതുവഴി ഈ കേസ് ഇല്ലാതാവുകയും ചെയ്യുമെന്ന് പറഞ്ഞ് പിതാവിന്റെ ഒത്താശയോടെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നവെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.


നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസന്വേഷണം. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവാഹത്തിനു എത്തിയ മുഴുവൻ പേർക്കുമെതിരെ കേസെടുക്കാനാണ് പോലീസ്റ്റിന്റെ തീരുമാനം. ബന്ധുക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നുമുള്ള നിഗമനത്തിലാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പീഡന കേസ് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണോ വിവാഹം നടത്തിയതെന്നും അന്വേഷിക്കും.

Post a Comment

0 Comments