Recent-Post

വട്ടപ്പാറ എസ് യു ടി ആശുപത്രിയിലെ കോഫീ ഷോപ്പ് അടച്ചുപൂട്ടിച്ചു




വേങ്കോട്: വട്ടപ്പാറ എസ് യു ടി ആശുപത്രിയിലെ കോഫി ഷോപ്പ് ഫുഡ്‌ സേഫ്റ്റി എൻഫോഴ്സ്‌മെന്റ് പൂട്ടിച്ചു. ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നെസ്സ് ഇല്ലാത്തതും പഴകിയ ഭക്ഷണം വിതരണം ചെയ്തതിനും ആണ് സ്ഥാപനം പൂട്ടിച്ചത്. രോഗിയെ കാണാൻ എത്തിയ കുടുംബത്തിലെ ഒരു കുട്ടിക്ക് ഇവിടെ നിന്നും വാങ്ങിയ സമോസ കഴിച്ചതിനെ തുടർന്ന് ഛർദി ഉണ്ടാവുകയും തുടർന്ന് എസ് യു ടി ആശുപത്രിയിൽ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നീരീക്ഷണത്തിനായി മാറ്റുകയും ശേഷം പരിശോധനയിൽ കുട്ടിക്ക് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്ന് ഡോക്ടർ പറഞ്ഞു.



എന്നാൽ പഴകിയ ഭക്ഷണം വിതരണം ചെയ്തതിനും വൃത്തിഹീനമായ സാഹചര്യത്തിൽ മൂന്നുമാസം മുൻപ് ഈ സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ പിഴ അടയ്ക്കുവാൻ സ്ഥാപന ഉടമ തയാറായിരുന്നില്ലയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് സ്ഥാപനത്തിന് നോട്ടീസ് നൽകുകയും അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തു.


Post a Comment

0 Comments