തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച (ജനുവരി 07) പ്രവർത്തിദിനമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു. അതിനു പകരമാണ് ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത്. ഈ അധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവര്‍ത്തി ദിവസമാണിത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.