

കുട്ടികളിലുണ്ടാകുന്ന സംസാര, സ്വഭാവരൂപീകരണ പ്രശ്‌നങ്ങൾ കണ്ടെത്തി സാധാരണനിലയിലേക്ക് അവരെ മടക്കിക്കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് സംസാരിക്കാനുണ്ടാകുന്ന ബുദ്ധിമുട്ട്, അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ അങ്കണവാടി ടീച്ചർമാർ നിരീക്ഷിച്ച് മനസിലാക്കുന്നതാണ് ആദ്യഘട്ടം. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്ക് അങ്കണവാടി ടീച്ചർമാരെ വിവരമറിയിച്ചും പദ്ധതിയുടെ ഭാഗമാകാം. ഗ്രാമപഞ്ചായത്തുകളിൽ ചികിത്സക്കായി പ്രത്യേകദിവസം നിശ്ചയിച്ച്, വിദഗ്ധർ കുട്ടികൾക്ക് തെറാപ്പി നൽകും. സ്മാർട്‌ഫോൺ, ടി.വി എന്നിവയുടെ അമിതോപയോഗവും കുട്ടികളിൽ മാനസിക-പെരുമാറ്റതലങ്ങളിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തെറാപ്പിയുടെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ആക്ടിവിറ്റികളും ക്ലാസുകളും നൽകും.

നെടുമങ്ങാട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ നടന്ന പരിപാടിയിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി അധ്യക്ഷയായിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.