Recent-Post

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍


 

കുണ്ടറ: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ജസീർ, തൊളിക്കോട് സ്വദേശി എസ് നൗഫൽ, കഴക്കൂട്ടം സ്വദേശി നിഹാസ് എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തത്.




പെൺകുട്ടിയെ കാറിൽ പാലോട് എത്തിച്ചാണ് പീഡിപ്പിച്ചത്. കേസിലെ ഒന്നാം പ്രതി ജസീർ, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തികൊണ്ട് പോകുകയായിരുന്നു. നിഹാസ്, നൗഫൽ എന്നിവരാണ് കാറിൽ ഇവരെ പാലോട് എത്തിച്ചത്.


ജനുവരി 21ന് രാവിലെ മുതൽ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിൽ 22ന് രാവിലെ 9മണിക്ക് പെൺകുട്ടിയെ ജസീറിനൊപ്പം പാലോട് നിന്നും കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.

Post a Comment

0 Comments