Recent-Post

മഹാത്മാ ഗാന്ധി അനുസ്മരണ സമ്മേളനം



ആനാട്
: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75 മത്തെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആനാട് ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ സമ്മേളനം കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ നിലവിളക്ക്‌ തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.



മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആർ അജകുമാർ അദ്ധ്യക്ഷത വഹിച്ചു. നെട്ടറക്കോണം ഗോപാലകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ എം എൻ ഗിരി, പാണയം അബ്ദുൽ സലാം, എ മുരളീധരൻ നായർ, വേലപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments