നെടുമങ്ങാട്: പൗൾട്രി ഫാമിൽ നിന്നും കോട പിടികൂടി. പൂവത്തൂർ കൂടാരപ്പള്ളിക്ക് സമീപം കുമാരി നിലയത്തിൽ താമസിക്കുന്ന രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പൗൾട്രി ഫാമിൽ നിന്നും ചാരായം വാറ്റുവാനായി പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച 180 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ ഉൾപ്പെടെ വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയോടു കൂടി ചാരായവുമായി ഇയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് എക്സൈസ് സംഘം വീട്ടുപരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് കോടയും വാറ്റുപകരണങ്ങളും കണ്ടത്തിയത്. മേൽ കേസ്സുമായി ബന്ധപ്പെട്ടു കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുകയാണെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രിവന്റ്റീവ് ഓഫീസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ നാസറുദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിലാദ്, നജിമുദീൻ, ശ്രീകേഷ്, ഷജീർ, രജിത, ഡ്രൈവർ മുനീർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺട്രൊൾ റൂം നമ്പറായ – 0471-2473149, താലൂക്ക്തല കൺട്രൊൾ റൂം നമ്പറായ - 0472-2802227എന്നീ നമ്പറുകളിലും കൂടാതെ നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് റേഞ്ച് - 0472-2814790, ആര്യനാട് റേഞ്ച് - 0472-2898633, വാമനപുരം റേഞ്ച് - 0472-2837505എന്നീ നമ്പറുകളിലും എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ നൽകാവുന്നതാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.