Recent-Post

കേരള ലോ അക്കാദമി നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു



നെടുമങ്ങാട്: സെന്റർ ഫോർ കോൺസ്ട്ടിട്യൂഷൻ ലിറ്ററസിയുടെ ഭാഗമായി കേരള ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസ് നടത്തുന്ന നിയമ ബോധവൽക്കരണം നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ക്ലാസ്സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.



കേരള യൂണിവേഴ്സിറ്റിയുടെ നിയമ വിഭാഗം തലവനായ സിന്ധു തുളസിധരൻ മുഖ്യപ്രഭാഷണം നടത്തി. കേരള ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസ് ഫാക്കൾട്ടി കൺവീനർ അഡ്വ ആര്യ സുനിൽ പോൾ ആശംസ പ്രസംഗം നടത്തി. നെടുമങ്ങാട് കോൺസ്റ്റിട്യൂൺസി ലിറ്ററസി കൺവീനർ മിൻസി എം ചാണ്ടി നന്ദി പ്രഭാഷണം നടത്തി.


Post a Comment

0 Comments