Recent-Post

ലഹരിക്കെതിരെ കായിക ലഹരിയുമായി എക്സൈസ് വകുപ്പ്




വിതുര
: ലഹരിവസ്തുക്കളുടെ പിടിയിൽ നിന്നു പുതുതലമുറയേയും വിദ്യാർഥികളേയും അകറ്റി നിർത്താൻ കായിക പരിശീലനവുമായി എക്സൈസ് വകുപ്പ്. താലൂക്കിലെ ട്രൈബൽ മേഖലകളിലെ യുവാക്കളിൽ കായികമായ കഴിവുകൾ പരമാവധി വളർത്തിയെടുത്ത് അവരെ ശരീരാകവും മാനസികവും സാംസ്ക്കാരികവുമായി കരുത്തുറ്റവരായി മാറ്റുക എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭി മുഖ്യത്തിൽ വിതുര ഗ്രാമ പഞ്ചായത്തിലെ നാരകത്തിൻകാലയിൽ 30 യുവാക്കളെ തിരഞ്ഞെടുത്ത് എൻ ടി കെ എഫ്സി എന്ന പേരിൽ ഫുട്ബോൾ ക്ലബ് രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ജേഴ്സി ഉൾപ്പെടെ സ്പോർട്സ് കിറ്റ് വിതരണവും അഡ്വ. ജി. സ്‌റ്റീഫൻ എംഎൽഎ നിർവ്വഹിച്ചു.



പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.എക്സൈസ് കമ്മീഷണർ പി.കെ.ജയരാജ്, വാർഡ് മെമ്പർ സുനിത, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ. സുരൂപ്, ഊര് മൂപ്പത്തി ശോഭന, പ്രിവന്റീവ് ആഫീസർ വി.അനിൽകുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഞാറനീലി, തേവിയാര്കുന്ന്, മുക്കോത്തി വയൽ എന്നീ ഊരുകളിലും ഫുട്ബോൾ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അവർക്കും ജേഴ്സി ഉൾപ്പെടെയുളള സ്പോർട്സ് കിറ്റുകൾ ഉടൻ വിതരണം ചെയ്യുമെന്നും വിദഗ്ദ പരിശീലനം നല്കുമെന്നും എക്സൈസ് സി.ഐ. അറിയിച്ചു.


Post a Comment

0 Comments