Recent-Post

ഒമിക്രോണിന്റെ ഉപ വകഭേദമായ എക്‌സ്.ബി.ബി; പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍




 

ഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് ആശ്വാസ വാര്‍ത്ത. ഒമിക്രോണിന്റെ ഉപ വകഭേദമായ എക്‌സ്.ബി.ബിയെ കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. വ്യക്തികള്‍ക്ക് ഈ കോവിഡ് വകഭേദം ബാധിച്ചാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് 6 മാസം നീണ്ട ഗവേഷണത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. XBB അണുബാധ നേരിയ കോവിഡിന് കാരണമാകുന്നു. ഈ വകഭേദത്തിന്റെ വളരെ കുറച്ച് ലക്ഷണങ്ങള്‍ മാത്രമേ രോഗികളില്‍ കണ്ടിട്ടുള്ളൂവെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തി. 97 ശതമാനം ആളുകളും ഈ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. XBB വേരിയന്റ് 2022 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഷ്യയിലെ പല രാജ്യങ്ങളിലും ഈ വൈറസ് ബാധ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ എക്‌സ്.ബി.ബി വകഭേദം കാരണമായി.

 


Post a Comment

0 Comments