Recent-Post

ഭാരത്‌ ജോഡോ യാത്രയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ്‌ യോഗം നടത്തി



വിതുര: ചരിത്രം സൃഷ്ട്ടിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിച്ചു. കെ.പി.എസ്.എം ജംഗ്ഷനിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി. എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.ഏകത എന്ന ഏകാംഗ നാടകത്തിലൂടെ വേൾഡ് റെക്കോഡ്സ് യൂണിയനിൽ ഇടം നേടുകയും സംസ്കാര സാഹിതിയുടെ നാടകത്തിലൂടെ ഭാരത്‌ ജോഡോ യാത്രയ്‌ക്കൊപ്പം കേരളം മുഴുവൻ സഞ്ചരിച്ച ശ്രീ. വിതുര സുധാകാരനെ ചടങ്ങിൽ ആദരിച്ചു.




ഡിസിസി അംഗങ്ങളായ എസ്.കുമാരപിള്ള, അനിരുദ്ധൻ നായർ, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ എസ്. ഉദയകുമാർ, ഒ.ശകുന്തള, എം.എസ്.സെൽവൻ, മുരളീധരൻ നായർ, പഞ്ചായത്ത് അംഗം ജി. ഗിരീഷ്കുമാർ, മുതിർന്ന നേതാക്കളായ ആനപ്പാറ രവി,യു. ഗോപിനാഥൻ നായർ, എം.വി.ശശിധരൻ നായർ, ആനപ്പാറ റഷീദ്, സോമചന്ദ്രൻ, അഖിലേശ്വരൻ ചിറ്റാർ, ഏ.ഇ.ഈപ്പൻ മണ്ഡലം ഭാരവാഹികളായ ഷാജി.സി, അംബിക, സുനിൽ മാങ്കാല, മധു.റ്റി, മണികണ്ഠൻ, ജയകുമാർ, തുളസി അമ്മാൾ, റ്റി. സുനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കുമാരി മഞ്ജുള, ഐ. എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റുമാരായ ജെയിൻ പ്രകാശ്, സുരേന്ദ്രൻ നായർ, വാർഡ് പ്രസിഡന്റ്‌മാരായ മുരളി മുല്ലമൂട്, രാജേഷ്, രഘു, ബൂത്ത്‌ പ്രസിഡന്റ്‌മാരായ നജീം, ലക്ഷ്മി, സതീഷ് കുമാർ, പ്രഭകുമാർ, അനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അനന്ദു കൃഷ്ണ, സഫ്ന കലാം, സജിത്ത് രാജ്, ആരോമൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


     

Post a Comment

0 Comments