Recent-Post

നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി




നെടുമങ്ങാട്: നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. മോശമായി ദേഹത്ത് സ്പർശിച്ചുവെന്നാരോപിച്ച് സാജു ജോസിന് (58) എതിരെയാണ് സഹപ്രവർത്തക പരാതി നൽകിയത്. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് കേസ്.


2022 ഒക്ടോബർ 21നാണ് കേസിനാസ്പദമായ സംഭവം. പൂനൈ പോകുന്നതിനായി ജീവനക്കാരി സാജുവിന്റെ വാഹനത്തിൽ പോകുമ്പോഴാണ് ഇയാൾ ദേഹത്ത് സ്പർശിച്ചത്. പരാതിക്കാരി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ബ്രാഞ്ച് മാനേജരെ പരാതിക്കാരി വിവരം അറിയിച്ചു. അതിന് ശേഷം എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാതി സെല്ലിൽ പരാതി നൽകിയത്. നെടുമങ്ങാട് പോലീസ് ജീവനക്കാരിയുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.


   

Post a Comment

0 Comments