Recent-Post

"സുഭാഷീയം 2022" മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു



തിരുവനന്തപുരം: നേതാജി ഓർ ഗനൈസേഷൻസ് കൺസോഷ്യം എർപ്പെടുത്തിയ ഇക്കൊല്ലത്തെ മാധ്യമപുരസ്കാരം സുഭാഷീയം 2022 ന് കേരള കൗമുദി നെടുമങ്ങാട് ലേഖകൻ സനു സത്യരാജനും ജന്മഭൂമി നെടുമങ്ങാട് ലേഖകൻ ആർ. ഗോപകുമാറും അർഹനായി.



മാധ്യമരംഗത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബിനു പള്ളിമൺ രാജ് ന്യൂസ് മലയാളം), കുമാരി മേഘമാത്യു (ജയ്ഹിന്ദ്), അഭിജിത്ത് ജയൻ (മലയാളം ന്യൂസ്) എന്നിവരും പുരസ്കാരത്തിന് അർഹരായി. ഡിസംബർ 30ന് കരകുളം ജിഎൻപി ബി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരം കൈമാറുമെന്ന് ചെയർമാൻ എൽ.ആർ. വിനയചന്ദ്രൻ, വേദാഗ്നി അരുൺ സൂര്യഗായത്രി എന്നിവർ അറിയിച്ചു.


 

Post a Comment

0 Comments