Recent-Post

സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തു




 

നെടുമങ്ങാട്: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ആട്ടുകാൽ ചാവറക്കോണം റംസീന മൻസിലിൽ മുഹമ്മദ്‌ റാഷിദി (25) നെയാണ് നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ച തൊളിക്കോട് മാങ്കോട്ടുകോണം ആഷിക് മൻസിലിൽ മുഹമ്മദ്‌ ആഷിക്കി (26) നെയും അറസ്റ്റ് ചെയ്തു.



KL.22.R.1418 നമ്പറിലുള്ള സ്കൂട്ടറിൽ നിന്ന് 110gm കഞ്ചാവ് പിടികൂടി. എൻ ഡി പി എസ് നിയമപ്രകാരമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മുഹമ്മദ്‌ റാഷിദ്‌ മുൻ കഞ്ചാവ് കേസ്സിലെ പ്രതിയും മുഹമ്മദ്‌ ആഷിക് മുൻ ക്രിമിനൽ കേസ്സുകളിലെ പ്രതിയുമാണ്. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 10500/- രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ക്രിസ്മസ്-പുതുവത്സരത്തോടനു ബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നെടുമങ്ങാട് എക്സൈസ് പരിശോധന നടത്തിയത്.


നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി ആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസറായ അനിൽകുമാർ, നാസറുദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഷജിം, മുഹമ്മദ്‌ മിലാദ്, ശ്രീകാന്ത് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രജിത, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments