Recent-Post

ദേശീയ ന്യൂനപക്ഷ ദിനാചരണവും അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം സംഘടിപ്പിച്ചു



മൂഴി: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽദേശീയ ന്യൂനപക്ഷ ദിനാചരണവും അന്താരാഷ്ട്ര അറബി ഭാഷദിനാചരണവും ചേലയിൽ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബു ഉദ്ഘാടനം ചെയ്തു.

പറയങ്കാവ് സലീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ   ഡെവലപ്മെന്റ് കമ്മറ്റി അംഗം പുലിപ്പാറ യൂസഫ് മുഖ്യപ്രഭാഷണം നടത്തി. പത്താംകല്ല് ഇല്യാസ്, സഹദ് ഷാഫി, ഹംസത്ത് എം തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അറബി കലാ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു


Post a Comment

0 Comments