Recent-Post

ഓംബുഡ്സ്മാന് പരാതി നൽകി

 




നെടുമങ്ങാട്: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും നേതൃത്വത്തിൽ നെടുമങ്ങാട് ബ്ലോക്ക് ഓഫീസിൽ നടന്ന സിറ്റിങ്ങിൽ ആനാട് പഞ്ചായത്തിലെ ചേലാ വാർഡിലെ മാവേലികോണം - ചേല - മൂഴി വരെയുള്ള ഗാന്ധി സ്മാരക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് വികസന സമിതി അംഗവും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി ചെയർമാനുമായ മൂഴിയിൽ മുഹമ്മദ് ഷിബു ഓംബുഡ്സ്മാൻ സാം ഫ്രാങ്കിളിന് നിവേദനം നൽകി. ഗാന്ധി സ്മാരക റോഡിന്റെ വെള്ളക്കെട്ടിനും, ഓട നിർമ്മാണത്തിനും അടിയന്തിര നടപടി വേണമെന്ന് പരാതിയിലൂടെ ആവശ്യപ്പെട്ടു.





Post a Comment

0 Comments