Recent-Post

നെടുമങ്ങാട് ഹോട്ടലുകളിൽ വീണ്ടും റെയ്ഡ്; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു






നെടുമങ്ങാട്: നഗരസഭയിൽ ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥ, ഹോട്ടൽ സെൻട്രൽ പ്ലാസ, മാസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും പഴകിയ ചിക്കനും മീനും ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.



പഴകിയ ഭക്ഷണ വിതരണം നെടുമങ്ങാട്ടെ ഹോട്ടലുകളിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആരോഗ്യ വിഭാഗം നടത്തുന്ന റെയ്ഡുകളിൽ എല്ലായ്പ്പോഴും ഹോട്ടലുകളിലെ പഴകിയ വസ്തുക്കൾ പിടിച്ചെടുക്കുന്നത് നാട്ടുകാരെ നടുക്കിയിരിക്കുകയാണ്. മനുഷ്യന്റെ ജീവന് ഏതൊരു വിലയും നൽകാതെയാണ് നെടുമങ്ങാട്ടെ ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.


പഴകിയ ഭക്ഷണവും മറ്റും പിടിച്ചെടുത്ത എല്ലാ ഹോട്ടലുകൾക്കും നോട്ടീസ് നൽകി. രണ്ടാഴ്ച്ച മുമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ റെയ്ഡ് നടത്തി അന്ന് ഒരു ഹോട്ടൽ പൂട്ടിയിരിന്നു. വരും ദിവസങ്ങളിൽ റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

1 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.