നെടുമങ്ങാട്: മോട്ടോർ വാഹന സുരക്ഷയുടെ ഭാഗമായി സംസ്ഥാനമൊട്ടൊകെ നടക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് ജനമൈത്രി പോലീസും മോട്ടോർ വകുപ്പും ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബോധവൽക്കരണ ക്ലാസ് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ എച്ച് എം ബിനു എം.വി സ്വാഗതം പറഞ്ഞ പരിപാടിയിൽ ട്രാഫിക് എസ്.ഐ ശശിധരൻ അദ്ധ്യക്ഷനായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജേഷ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് നെടുമങ്ങാട് എസ് എച്ച് ഒ സതീഷ്കുമാർ, കെ എസ് ആർടിസി ഇൻസ്പെക്ടർ അജി, പി റ്റി എ പ്രസിഡന്റ് മോഹൻദാസ്, എസ് എം സി ചെയർമാൻ അജയകുമാർ എന്നിവർ സംസാരിച്ചു. ആരതി എ.വി നന്ദി പറഞ്ഞു.
തുടർന്ന് വാഹനയാത്രക്കാർക്ക് നിയമ ലംഘിച്ചാലുള്ള ദോഷങ്ങളെ കുറിച്ച് സന്ദേശവും നൽകി. ഹെൽമെറ്റ് ധരിക്കാതെ വന്ന ബൈക്ക് യാത്രികനായ ലോട്ടറി കച്ചവടക്കാരന് നെടുമങ്ങാട് എസ് ഐ ശ്രീനാഥ് പുതിയ ഹെൽമെറ്റ് കൈമാറി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.