Recent-Post

സംസ്ഥാനത്ത് എൻ ഐ എ റെയ്ഡ്; നെടുമങ്ങാട് ഉൾപ്പെടെ റെയ്ഡ്




തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് 56 ഇടങ്ങലിലാണ് പരിശോധന നടന്നത്.



സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പുലർച്ചെ മുതലാണ് റെയ്ഡ് നടക്കുന്നത്. എൻഐഎ ബാംഗ്ലൂരു, ഡൽഹി യൂണിറ്റുകളും പരിശോധനകൾക്കായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടാം നിര നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്.



പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന. തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പി.എഫ്.ഐ. പ്രവർത്തകൻ തോന്നയ്ക്കൽ നവാസിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. പി.എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിലും പരിശോധന നടക്കുന്നു.

Post a Comment

0 Comments