Recent-Post

തമിഴ്നാട് കോർപറേഷൻ ബസിൽ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി നെടുമങ്ങാട് സ്വദേശിയെ അറസ്റ്റ് ചെയ്തു


 

ആര്യങ്കാവ്:
ബസിൽ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മാണിക്കൽ സ്വദേശി രാജേഷ് (32) ആണ് പിടിയിലായത്. ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ എത്തിയ തമിഴ്നാട് കോർപറേഷൻ ബസിലാണ് ഇയാൾ ബാഗിൽ കഞ്ചാവ് കൊണ്ടുവന്നത്. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് അധികൃതർ ആണ് ഇയാളെ പിടികൂടിയത്.



ചെന്നൈയിൽനിന്ന് വാങ്ങിയ കഞ്ചാവ് നെടുമങ്ങാട് പരിസരങ്ങളിൽ വിൽക്കാനാണ് എത്തിച്ചത്. കിലോക്ക് 20,000 രൂപക്ക് വാങ്ങുന്നത് ഇവിടെ ഒരുലക്ഷം രൂപവരെ ചില്ലറ വിൽപന നടത്തുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഇൻസ്പെക്ടർ ഗിരീഷ് പറഞ്ഞു.



Post a Comment

0 Comments