വിഴിഞ്ഞം: വിഴിഞ്ഞത്ത് വൻ സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. തുടർന്നാണ് പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം ഉണ്ടായത്.
സമരക്കാർ അഞ്ച് പൊലീസ് ജീപ്പുകൾ തകർത്തു. പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസ് ബസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ പൊലീസുകാർക്കും സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് വാഹനങ്ങളാണ് സമരക്കാർ തകർത്തത്. വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ (നവംബർ 26) നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ അടക്കമുള്ള സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത്. ഇതിന് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ വൻ സംഘർഷം ഉണ്ടാവുകയായിരുന്നു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.