Recent-Post

ഭിന്ന ശേഷി കലോത്സവം "വർണ്ണോത്സവം 2022-23" സംഘടിപ്പിച്ചു

നെടുമങ്ങാട്: നഗരസഭയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച "വർണ്ണോത്സവം 2022-23" സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചത്. പ്രശസ്ത സീരിയൽ താരം പ്രജുഷ മുഖ്യാതിഥിയായിരുന്നു.





വൈസ് ചെയർമാൻ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീശൻ, ഹരികേശൻ നായർ, വസന്തകുമാരി, അജിത, സിന്ധു, വാർഡ് കൗൺസിലേഴ്‌സ്, സെക്രട്ടറി അബ്ദുൾ സജീo, സിഡിപിഒ ജെഷിത, സൂപ്പർവൈസർ വിദ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments