പൂവാർ: കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി – സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് തിരയിൽപ്പെട്ടു മരിച്ചത്. പുതിയതുറ ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്താണ് അപകടം.
കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ചശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിനുപോയ സമയത്താണ് അപകടം നടന്നതെന്നു പൊലീസ് പറഞ്ഞു. സഹോദരന്റെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടി കടൽത്തീരത്തേക്കു പോയി അപകടത്തിൽപ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.