Recent-Post

യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പുറത്തുവിട്ട കേസിൽ വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ


അരുവിക്കര: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. വിഡിയോ പ്രചരിപ്പിച്ച കാച്ചാണി വിളയിൽ വീട്ടിൽ വി. സന്തോഷ് (45), കാച്ചാണി അനന്തു ഭവനിൽ എസ്. ഉദയകുമാർ (56) എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ രണ്ടുപേരെയും കഴിഞ്ഞ ദിവസംതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ കരകുളം കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കരെ(48)യാണ് അരുവിക്കര പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ സാബു പണിക്കർ.



യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പീഡനം, ഐ.ടി ആക്ട് വകുപ്പുകൾ ചുമത്തി അരുവിക്കര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിവാഹിതനും പിതാവുമായ ഇയാൾ യുവതിയെ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ കൂട്ടിക്കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പിന്നീട് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു. എന്നാൽ അടുത്തയിടെ യുവതിയുടെ വിഡിയോ പുറത്തുവിട്ടതിനെ തുടർന്നാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. അരുവിക്കര സി.ഐ എസ്. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
 


    
  0  

    





Post a Comment

0 Comments