Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വീട്ടമ്മയെ ഉപദ്രവിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു



നെടുമങ്ങാട്: വീട്ടമ്മയെ രാത്രി വീട്ടിൽ കയറി ദേഹോപദ്രവം ചെയ്യുകയും വീട് കല്ലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. അയൽവാസിയായ ഇരിഞ്ചയം മണകാട്ടിൽ വീട്ടിൽ രമേശിനെയാണ് (49) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.





ഇക്കഴിഞ്ഞ 16ന് രാത്രി 9.15ന് ഭർത്താവും മകളുമൊത്ത് വീടിന്റെ സിറ്റ്ഔട്ടിൽ ഇരുന്ന വീട്ടമ്മയുമായി മദ്യലഹരിയിലെത്തിയ രമേശ് വഴക്കുണ്ടാക്കി. ഭർത്താവിനെ ദേഹോപദ്രവം ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി വീട്ടമ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് റോഡിൽ കിടന്ന കരിങ്കൽ കഷണങ്ങൾ എടുത്തെറിഞ്ഞ് വീടിന്റെ ജനൽ ഗ്ലാസും സി.സി ടിവി കാമറയും പൊട്ടിച്ചു.


റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ നെടുമങ്ങാട് എസ്.ഐമാരായ ശ്രീനാഥ്, റോജാമോൻ, കെ.ആർ.സൂര്യ, എസ്.സി.പി.ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രമേശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments