Recent-Post

ട്രെയിനുകളിലെ സ്ഥിര മോഷ്ടാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു





പുനലൂർ: ട്രെയിനുകളിലെ സ്ഥിര മോഷ്ടാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അഴകിയ പാണ്ഡ്യപുരം തോവാള കണ്ണകി നഗറിൽ രാജ്കുമാർ (24) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ ഏഴോളം കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.




റെയിൽവേ എസ്.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പുനലൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ ബാബുജി, ഇന്റലിജൻസ് ടീം ഉദ്യോഗസ്ഥനായ ബർണബാസ്, എസ്.ഐ സലീം, സി.പി.ഓ സതീഷ് എന്നിവർ പ്രതിയെ പിന്തുടരുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സി.ഐ പ്രശാന്ത് അടങ്ങിയ പോലീസ് സംഘം പ്രതിയെ പുനലൂർ - ഗുരുവായൂർ എക്സ്പ്രെസിൽ നിന്ന് പിടികൂടി.

Post a Comment

0 Comments