Recent-Post

വീട് തീയിട്ട് നശിപ്പിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു



നെടുമങ്ങാട്: ഹൗസിങ് ബോർഡിലുള്ള വീട് തീയിട്ട് നശിപ്പിക്കുകയും ജനലുകളും വാതിലുകളും അടിച്ചു തകർത്ത് വീടിനു മുന്നിലിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പേരൂർക്കട തരംഗിണി മൻസിലിൽ പ്രവീൺ (32), നെടുമങ്ങാട് വാളയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത് (22), ഹാർവിപുരം കോളനിയിൽ ഡാൻസർ ഉണ്ണി എന്ന് വിളിക്കുന്ന അമൽജിത് (40) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതാം തീയതി രാത്രി പത്തരയ്ക്കാണ് സംഭവം. വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോർഡിലുള്ള പാലോട് ഇടിഞ്ഞാർ സ്വദേശിയായ ബിജു താമസിച്ചുവന്നിരുന്ന "ഉഷസ്" എന്ന ഇരുനില വീടാണ് പ്രതികൾ സംഘം ചേർന്ന് ഓട്ടോയിൽ എത്തി ഇരുട്ടിന്റെ മറവിൽ തീയിട്ട് നശിപ്പിച്ചത്. വീടിനുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നരലക്ഷം രൂപ വിലവരുന്ന ബൈക്കിനും പ്രതികൾ തീയിട്ടു. ബൈക്കിൽ നിന്ന് തീ വീട്ടിലേക്ക് പടർന്നു കയറുകയുമായിരുന്നു. അയൽവാസികൾ തീ പടരുന്നത് കണ്ടു പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിൽ പ്രതികളിൽ ഒരാളുടെ ശരീരം മുള്ളുകമ്പിയിൽ കുടുങ്ങി മുറിവേറ്റിരുന്നു.


സ്ഥലത്തെത്തിയ പോലീസ് ഫയർഫോഴ്സിന്റെ സഹായത്തോടെ തീയണച്ചു. എന്നാൽ പ്രതികളെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൃത്യം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ രക്തം പരിശോധന നടത്തുകയും സിസിടിവി ക്യാമറകൾ വഴി നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉണ്ട്. ഒന്നാം പ്രതിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവായ ബിജുവിനെതിരെ നേരത്തെ പോലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. ആ കേസിൽ ബിജുവിനെ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ അറസ്റ്റ് ചെയ്തിരുന്നു. സഹോദരിയുടെ മരണത്തിലുള്ള വിരോധത്തിലാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത്. കേസിലെ രണ്ടാം പ്രതി പ്രദീപ് സുജിത്ത് മൂന്നാം പ്രതി ഡാൻസർ ഉണ്ണി എന്നിവർക്ക് പേരൂർക്കട സ്റ്റേഷനിലെ സ്ഥിരം കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ആളാണ്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നെടുമങ്ങാട് ഇൻസ്‌പെക്ടർ എസ് സതീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ കെ ആർ സൂര്യ, റോജോമോൻ, ഡാൻസാഫ് ടീമുകളായ എസ്ഐ ഷിബു, എസ്എസ്ഐ സജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജികുമാർ, ഉമേഷ് ബാബു സിവിൽ പോലീസ് ഓഫീസർ രജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Post a Comment

0 Comments