Recent-Post

ഡോക്ടറെ കൈയേറ്റം ചെയ്ത കേസില്‍ സൈനികന്‍ ജാമ്യം

കല്ലറ: ഡോക്ടറെ കൈയേറ്റം ചെയ്ത കേസില്‍ സൈനികന്‍ ജാമ്യം. ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിമല്‍ വേണുവിന് ഉപാധികളോടെ നെടുമങ്ങാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.



പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമല്‍ വേണുവിന് ജാമ്യം ലഭിച്ചത്. ഡോക്ടറെ കൈയേറ്റം ചെയ്തെന്നും വനിതാ ജീവനക്കാരെയും പൊലീസുകാരെയും അസഭ്യം വിളിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരായ കേസ്.



കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ആശുപത്രിയില്‍ കയറി അതിക്രമം കാണിച്ചത്. കാലിന് പരിക്കേറ്റതില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൈനികന്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത്. കാലിന് പരിക്കേറ്റത് അപകടം മൂലമാണോ, അടിപിടിയിലാണോ എന്നു ചോദിച്ചതിനാണ് ഇയാള്‍ പൊലീസിനെ അസഭ്യം വിളിച്ചത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments