തിരുവനന്തപുരം: മില്‍മ പാല് ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും.
വര്‍ധിപ്പിക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കര്‍ഷകനു നല്‍കാനാണു നിലവിലെ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി. പാല് അനുബന്ധ ഉല്പന്നങ്ങള്ക്കും വില കൂട്ടും.
പാല് വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.