Recent-Post

അക്ഷരം ഗ്രന്ഥശാലയുടെ പത്താം വാർഷികവും നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും

പത്താംകല്ല്: അക്ഷരം ഗ്രന്ഥശാലയുടെ പത്താം വാർഷികവും നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും എ എ റഹീം എം പി ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലകൾ പോലുള്ള സാമൂഹിക പൊതു ഇടങ്ങൾ വർദ്ധിപ്പിക്കണമെന്നും രാജ്യസഭ എംപി എന്ന നിലയിൽ പൊതു ഇടങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുമെന്നും എംപി അഭിപ്രായപെട്ടു.




പ്രശസ്ത സിനിമ താരം മധുപാൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല ഏർപെടുത്തിയ അക്ഷരോദയം പുരസ്കാരം പ്രശസ്ത കവി അസീം താന്നിമൂടിന് എ എ റഹീം കൈമാറി. ഗ്രന്ഥശാല പ്രസിഡൻ്റ് കെപി പ്രമോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എ അജീംഖാൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ് ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, ഡോ. ഷിജുഖാൻ, അസീം താന്നിമൂട്, രാജശേഖരൻ, പി ജി പ്രേമചന്ദ്രൻ, പി.രാജീവ്, പി എ ഷുക്കൂർ, പുലിപ്പാറ യൂസഫ് എന്നിവർ സംസാരിച്ചു. മിറാഷ്ഖാൻ നന്ദി അറിയിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

7 മണി മുതൽ ഗസൽ ഗായകൻ ശ്രീ അലോഷി നേതൃത്വം നൽകിയ ഗസൽ മ്യൂസിക്കൾ നൈറ്റ് അരങ്ങേറി.



 
  


    
  0  

    




Post a Comment

0 Comments