Recent-Post

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ എട്ടാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ സ്വദേശി പൊട്ടങ്ങൽ അസൈനാറി(42)നെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് ഇയാൾ.


 

എട്ടാംക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസ്സുകാരനെ അസൈനാർ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം തുടർന്നത്. അടുത്തിടെ കുട്ടി പഠനത്തിൽ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർ കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments