Recent-Post

വിദ്യാർഥിയുടെ കൈ അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ പ്രതിഷേധം; അധ്യാപകനെ പുറത്താക്കി

പനവൂർ: ശരിയുത്തരം നൽകിയില്ലെന്ന്‌ ആരോപിച്ച്‌ വിദ്യാർഥിയുടെ കൈ അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ പ്രതിഷേധം. പനവൂർ കൗമുദി ട്യൂഷൻ സെന്ററിലെ അധ്യാപകനാണ്‌ പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചത്‌.


കൈവിരലുകളിൽ ചോരപൊടിഞ്ഞ്‌ വേദന അസഹ്യമായപ്പോൾ വിദ്യാര്‍ഥി പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. പ്രിൻസിപ്പൽ വിദ്യാര്‍ഥിയെ അനുനയിപ്പിച്ച്‌ വീട്ടിലേക്ക്‌ പറഞ്ഞയച്ചു. രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവമറിഞ്ഞ്‌ എസ്എഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന്‌ പ്രിന്‍സിപ്പൽ അധ്യാപകനെ സ്ഥാപനത്തിൽനിന്ന്‌ പുറത്താക്കി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments