നെടുമങ്ങാട്: കേരള സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീമിൻറെ നേതൃത്വത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ഗവൺമെൻറ് കോളെജിലെ എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മുദ്രാവാക്യം ഉയർത്തി നെടുമങ്ങാട് കോളെജ് അങ്കണത്തിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ റാലി വളരെ ശ്രദ്ധേയമായി.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാൻ നെടുമങ്ങാട് എക്സെസ് ഇൻസ്പെക്ടർ സജിത്തിന്റെ സാന്നിധ്യത്തിൻ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷ്ണർ ശ്രീ.ജയരാജൻ ലഹരിക്കെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. നെടുമങ്ങാട് കോളേജ് സെമിനാർ ഹാളിൽ നടന്ന ബോധ വത്കരണ ക്ലാസ് കോളെജ് പ്രിൻസിപ്പാൾ ഡോ:അലക്സ്.എൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ആർ. അനീഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എസ്.എസ്. വോളൻറിയർ അതുല്യ സ്വാഗതം പറഞ്ഞു. നെടുമങ്ങാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമിത.എ.എസ്.ബോധവത്കരണ ക്ലാസ് എടുത്തു. എൻ.എസ്.എസ്.വോളൻറീയർമാരായ എസ്.നീരജ്,അഖിൽ,സച്ചിൻ,പ്രോഗ്രാം ഓഫീസർ ഡോ:ലക്ഷ്മി,ഗൗരി,ഫാത്തിമ സാബിഹ,അനുപമ,മുഹമ്മദ് അസ്ലം തുടങ്ങിയർ നേതൃത്വം നൽകി.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.