Recent-Post

നെടുമങ്ങാട്-ചെങ്കോട്ട പാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിച്ചു

വഞ്ചുവം: നെടുമങ്ങാട്-ചെങ്കോട്ട പാതയിൽ മണ്ണിടിച്ചിൽ. ഇന്ന് പുലർച്ചെ നാല് മണിക്കാണ്  മണ്ണിടിച്ചിലുണ്ടായത്. വഞ്ചുവം ഭാ​ഗത്താണ് മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഗതാഗതം ഏറെനേരം തടസപ്പെട്ടു. തുടർന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നെടുമങ്ങാട് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.




നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments