Recent-Post

ലഹരി വിമുക്ത കേരളം അദ്ധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

നെടുമങ്ങാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും വിമുക്തി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിമുക്ത കേരളം അദ്ധ്യാപക ശാക്തീകരണ പരിപാടി നെടുമങ്ങാട് ബിആർസിയിൽ സംഘടിപ്പിച്ചു.


ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവർത്തങ്ങളിൽ ഏകോപിപ്പിക്കുകയും അതുവഴി ലഹരി വിമുക്ത സന്ദേശം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഉപജില്ലയിലെ സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപകരെയും ഉൾപ്പെടുത്തി 24 മുതൽ 30 വരെ 31 ബാച്ചുകളിലയിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണം നൽകും.

 
  


    
    

    




Post a Comment

0 Comments