Recent-Post

ചരിത്രോത്സവം സെമിനാർ സംഘടിപ്പിച്ചു

പതിനാറാംകല്ല്: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ചരിത്രോത്സവം സെമിനാർ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ആർ ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പതിനാറാംകല്ല് വാർഡ് കൗൺസിലർ വിദ്യാ വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു.



 
മുഖ്യപ്രഭാഷണം മന്നൂർക്കോണം വാർഡ് കൗൺസിലർ രാജേന്ദ്രൻ നടത്തി. ഗ്രന്ഥശാല സെക്രട്ടറി എസ് സതീശൻ ആശംസയും പ്രോഗ്രാം കൺവീനർ വലിയമല സുരേഷ് സ്വാഗതം ആശംസിച്ചു. വി സാംബശിവൻ കൃതജ്ഞത രേഖപെടുത്തി. സീന, ഷീജ, ബിനു, ഭുവനചന്ദ്രൻ, അരുൺകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

 
  


    
    

    




Post a Comment

0 Comments